Sunday, November 9, 2014

സ്പെഷ്യല്‍ ചിക്കന്‍ റോസ്റ്റ്

ചിക്കന്‍ - 1 kg.
സവാള - 1/2 കിലോ.
തക്കാളി - 3 എണ്ണം.
പൊതിനയില - ഇലയോടു കൂടിയ ഒരു തണ്ട്.
കറിവേപ്പില - 3 തണ്ട്.
മല്ലിയില - 100 ഗ്രാം.
ഇഞ്ചി - 2 ടീസ്പൂണ്‍ ( ചെറുതായി അരിഞ്ഞത്).
വെളുത്തുള്ളി - 3 ടീസ്പൂണ്‍ (ചതച്ചത്)
പച്ചമുളക് - 3 എണ്ണം.
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
മുളക് പൊടി -3 ടീസ്പൂണ്‍
ഗരം മസാല - 1/ 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
പെരുംജീരകപ്പൊടി - 1 ടീസ്പൂണ്‍
ഉലുവപ്പൊടി - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 കപ്പ്.
ഉപ്പ് ആവശ്യത്തിനു
അണ്ടിപ്പരിപ്പ്, മുന്തിരി - കുറച്ചു വീതം

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി 3 ടീസ്പൂണ്‍ മല്ലിപ്പൊടി, 2 ടീസ്പൂണ്‍ മുളക്പൊടി,1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ പെരുംജീരകപ്പൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം (ചിക്കന്‍ വെന്തു കഴിഞ്ഞു കുറച്ചു വെള്ളം ബാക്കി ഉണ്ടാകണം) എന്നിവ ചേര്‍ത്ത് വേവിക്കുക. മറ്റൊരു പാത്രം അടുപ്പത്ത് വെച്ച് 2 കപ്പ് വെളിച്ചെണ്ണയില്‍ സവാള പൊരിച്ചെടുത്ത് കോരി മാറ്റിവെക്കുക. അതേ എണ്ണയില്‍ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറത്ത് മാറ്റിവെക്കുക. ബാകി വന്ന എണ്ണയില്‍ 2 ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തില്‍ ചൂടാക്കി തക്കാളി ഇട്ട് വഴറ്റുക. അതില്‍ 1/4 ടീസ്പൂണ്‍ ഉലുവപ്പൊടി, 1/2 ടീസ്പൂണ്‍ ഉപ്പ്, നെടുകെ അരിഞ്ഞ പച്ചമുളക്, മല്ലിയില, പൊതിനയില, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. കുറച്ച് സമയം വഴറ്റിയ ശേഷം 1/2 ടീസ്പൂണ്‍ ഗരംമസാല, 1 ടീസ്പൂണ്‍ മുളക്പൊടി, 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ഇട്ട് ഒന്നുകൂടി വഴറ്റുക. ഇപ്പോള്‍ മസാല ഏകദേശം തയ്യാറായിക്കഴിഞ്ഞു. അതിലേക് വറുത്തു വെച്ചിരിക്കുന്ന സവാളയില്‍ മുക്കാല്‍ ഭാഗം ഇട്ടു 1 മിനിറ്റ് വഴറ്റുക.അതിലേക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ഇട്ടു ഒന്ന് നന്നായി ഇളക്കി ഒരു 3 മിനിറ്റ് കഴിഞ്ഞു ബാകി ഉള്ള സവാളയും, അണ്ടിപ്പരിപ്പും മുന്തിരിയും കൂടെ ചേര്‍ത്ത് ഒന്ന് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. ചിക്കന്‍ റോസ്റ്റ് റെഡി.

ഇത് ഫ്രൈഡ് റൈസ് , അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയുടെ കൂടെ കഴികാവുന്നതാണ്.

വറുത്തരച്ച ചിക്കന്‍ കറി

കോഴി - 1 കിലോ
സവോള – 3 എണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് - 3 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
പട്ട – 1 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 3 എണ്ണം
വറ്റല്‍ മുളക് – എണ്ണം
പെരും ജീരകം – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1 തേങ്ങയുടെത്
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെത്
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം:-

കോഴി വൃത്തിയാക്കി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങള്‍ ആക്കുക.   
¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ½ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി , ½ ടേബിള്‍ സ്പൂണ്‍ ചിക്കന്‍ മസാല യും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കോഴിക്കഷണങ്ങളില്‍  പുരട്ടി അര മണിക്കൂര്‍ വെക്കുക.
ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി, പെരും ജീരകം, ഗ്രാമ്പൂ, പട്ട, ഏലക്ക, ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തു ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്തു ബ്രൌണ്‍ നിറമാകുമ്പോള്‍  തീ കുറച്ചു വെച്ച് ബാക്കി മഞ്ഞള്‍പ്പൊടിയും, ½ ടേബിള്‍ സ്പൂണ്‍  മുളക് പൊടിയും , ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ഇട്ടു ചൂടാക്കിയെടുക്കുക. ഇത് തണുത്തതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു വറുത്തെടുക്കുക. ഇതിലേക്ക് സവോള, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , തക്കാളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ മുളക് പൊടിയും, 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും , കുരുമുളക് പൊടിയും, ചിക്കന്‍ മസാലയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു മുക്കാല്‍ വേവ് ആകുന്നതു വരെ വേവിക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ചുവന്നുള്ളിയും കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയില്‍ താളിച്ച്‌ കറിയില്‍ ചേര്‍ക്കുക.


ഈ ചിക്കന്‍ കറി പിടിയുടെ കൂടെ കഴിക്കാന്‍ വളരെ നല്ലതാണ് ... 

പോട്ടി വറുത്തരച്ചത്



1.പോട്ടി - 1kg
വെളുത്തുള്ളി-- നാല് അല്ലി
ഇഞ്ചി - ചെറിയ കഷണം
ഉപ്പ് - ആവശ്യത്തിന്
2.വറത്തരക്കാനുള്ളത്
തേങ്ങ - രണ്ടു മുറി
ചെറിയുള്ളി-പത്തെണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
കറിവേപ്പില -ഒരു തണ്ട്
കറുവപട്ട -ഒരു കഷ്ണം
ഏലക്ക -അഞ്ചെണ്ണം
കറയാമ്പൂ -അഞ്ചെണ്ണം
തക്കോലം -ഒരെണ്ണം
ജാതിപത്രി -ഒരു കഷ്ണം
കുരുമുളക് -ഇരുപതെണ്ണം
മുളക്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍
3. സവാള - മൂന്ന് വലുത്
കറി വേപ്പില -ഒരു തണ്ട്
വെളുത്തുള്ളി -മൂന്ന് അല്ലി
ഇഞ്ചി -ഒരു ചെറിയ കഷ്ണം
നല്ലവണ്ണം വൃത്തിയാക്കിയ കുടല്‍ കഷണങ്ങള്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ടു
വേവിക്കുക .
കുറച്ചു വെളിച്ചെണ്ണയില്‍ ,പൊടികള്‍ ഒഴിച്ചുള്ള രണ്ടാമത്തെ ചേരുവകള്‍ (തേങ്ങ
തിരുമ്മിയത്) ഇട്ടു മൊരിക്കുക.മൊരിഞ്ഞു (brown colour)കഴിഞ്ഞു തീയ്‌ നിന്നും മാറ്റി
പൊടികള്‍ ഇടുക .കുറച്ചു നേരം ചൂടാറാന്‍ വെച്ചിട്ട് വെണ്ണ പോലെ വെള്ളം
ചേര്‍ക്കാതെ അരക്കുക.
അടുപ്പത്ത് പാന്‍ വച്ച് സവാള പൊടിയായി അരിഞ്ഞതും,ഇഞ്ചി വെളുത്തുള്ളി
ചതച്ചതും കറി വേപ്പിലയും വഴറ്റുക .മൂക്കുമ്പോള്‍അരച്ച് വെച്ചിരിക്കുന്ന മസാല
ഇടുക,ഒരു മിനിറ്റിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന കുടല്‍ ഇട്ടു ഇളക്കുക .വെള്ളം
കുറുകി എണണ തെളിയുമ്പോള്‍ വാങ്ങി വയ്ക്കുക .... രുചികരമായ പോട്ടികറി
തയ്യാര്‍ ..

പിടിയും വറുത്തരച്ച കോഴിക്കറിയും




പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍

അരിപൊടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പു-പാകത്തിന്

പിടി തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.

ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.

***************************

വറുത്തരച്ച ചിക്കന്‍ കറി

കോഴി - 1 കിലോ
സവോള – 3 എണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് - 3 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
പട്ട – 1 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 3 എണ്ണം
വറ്റല്‍ മുളക് – എണ്ണം
പെരും ജീരകം – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1 തേങ്ങയുടെത്
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെത്
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം:-

കോഴി വൃത്തിയാക്കി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങള്‍ ആക്കുക.
¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ½ ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി , ½ ടേബിള്‍ സ്പൂണ്‍ ചിക്കന്‍ മസാല യും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കോഴിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.
ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി, പെരും ജീരകം, ഗ്രാമ്പൂ, പട്ട, ഏലക്ക, ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തു ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്തു ബ്രൌണ്‍ നിറമാകുമ്പോള്‍ തീ കുറച്ചു വെച്ച് ബാക്കി മഞ്ഞള്‍പ്പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ഇട്ടു ചൂടാക്കിയെടുക്കുക. ഇത് തണുത്തതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു വറുത്തെടുക്കുക. ഇതിലേക്ക് സവോള, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , തക്കാളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ മുളക് പൊടിയും, 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും , കുരുമുളക് പൊടിയും, ചിക്കന്‍ മസാലയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു മുക്കാല്‍ വേവ് ആകുന്നതു വരെ വേവിക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ചുവന്നുള്ളിയും കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയില്‍ താളിച്ച്‌ കറിയില്‍ ചേര്‍ക്കുക.

നാടന്‍ ചിക്കന്‍ ഫ്രൈ





ചിക്കന്‍ കൊണ്ട് എത്രയോ വിഭവങ്ങള്‍ നമുക്കറിയാം അല്ലെ..എന്നാലും നാടന്‍ വറുത്തരച്ച കറിയും ഫ്രൈയും നമുക്കെന്നും പ്രിയപ്പെട്ടത് തന്നെ ..

ആവശ്യമായ സാധനങ്ങള്‍ :-

ചിക്കന്‍-അര കിലോ
മുളക് പൊടി-രണ്ടു ടീസ്പൂണ്‍
കുരുമുളക് പൊടി-ഒരു ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-രണ്ടു ടീസ്പൂണ്‍
മൈദാ/കോണ്‍ഫ്ലോര്‍ -ഒരു ടേബിള്‍സ്പൂണ്‍
തയിര്‍-ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്,വെള്ളം -ആവശ്യത്തിനു
വെളിച്ചെണ്ണ-വറുക്കാന്‍ ആവശ്യത്തിനു
കറിവേപ്പില-ഒരു തണ്ട്
പച്ച മുളക്-നാല്-അന്ജെണ്ണം

ചെയേണ്ടത് :-

എണ്ണയും പച്ചമുളകും കറിവേപ്പിലയും ചിക്കനും ഒഴിച്ചുള്ള സാധനങ്ങള്‍ ഒരുമിചാക്കി പേസ്റ്റ് രൂപത്തിലാക്കുക.ഇത് ചിക്കെനില്‍ പുരട്ടി ഒരു മണിക്കൂര്‍ വക്കുക.അതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ടു വറുത്തു കോരുക.ബാക്കിയുള്ള പേസ്റ്റ് കറിവേപ്പിലയും,പച്ചമുളകുമായി യോജിപ്പിച്ച് അതും വറുത്തു കോരുക..ചൂടോടെ വിളമ്പാം....
Lik

നാടന്‍ കോഴിക്കറി





ചിക്കന്‍ -2 കിലോ

ചിക്കന്‍ മസാല – അര ടി സ്പൂണ്‍

മഞ്ഞള്‍ പൊടി-1അര ടി സ്പൂണ്‍

തൈര് – 1ടേബിള്‍ സ്പൂണ്‍

തേങ്ങ പാല്‍ – അര കപ്പ്‌ നല്ല കുറുകിയത്

രണ്ടാം പാല്‍ – ഒരു കപ്പ്‌

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

കറി വേപ്പില – രണ്ട്‌ തണ്ട്

വറ്റല്‍ മുളക് – 6എണ്ണം

മല്ലി – 2ടി സ്പൂണ്‍

ഇഞ്ചി- 10ഗ്രാം പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – 16അല്ലി

കുരുമുളക് പൊടി – 1ടീസ്പൂണ്‍

പെരുംജീരകം –1 ടീസ്പൂണ്‍

പട്ട – 2കഷണം

ഗ്രാമ്പു – 5 എണ്ണം

ഏലയ്ക്ക-3എണ്ണം

ജീരകം – അരടീസ്പൂണ്‍

സവാള –3 വലുത് കൊത്തി അരിഞ്ഞത്

പച്ചമുളക് –4 നെടുവേ കീറിയത്

തക്കാളി –2 അരച്ച് എടുത്തത്

തയാറാക്കുന്ന വിധം

ചിക്കന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ചിക്കന്‍ മസാല ,ഒരു ടി സ്പൂണ്‍ ഉപ്പ്‌,തൈര് ഇവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക . പട്ട ,ഗ്രാമ്പു ,ഏലക്ക,പെരുംജീരകം,ജീരകം ,വറ്റല്‍മുളക്,മല്ലി ഇവ എണ്ണ ചേര്‍ക്കാതെ വറുത്ത് എടുക്കുക.അതിനുശേഷം പൊടിക്കുക .ഇതാണ് ഈ കറിയുടെ മസാല കൂട്ട് .

ഒരു പാനില്‍ എണ്ണചൂടാക്കി അതില്‍ ഇഞ്ചി ,വെളുത്തുള്ളിയും പച്ചമണം മാറുന്നതു വരെ വഴറ്റിയശേഷം, സവാള വഴറ്റുക .കറി വേപ്പിലയും പച്ചമുളകും ചേര്‍ക്കുക ..സവാള നന്നായി വഴന്നു കഴിയുമ്പോള്‍,മഞ്ഞള്‍പൊടി അര ടി സ്പൂണ്‍, പൊടിച്ചു വച്ചിരിക്കുന്ന മസാല കൂട്ടും അരച്ച തക്കാളിയും ചേര്‍ക്കുക.ഇതിലേക്ക് കോഴികഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് ഉപ്പും രണ്ടാം പാലും ചേര്‍ത്ത് വേവിക്കുക .ചിക്കന്‍ മുക്കാലും വെന്തു കഴിയുമ്പോള്‍ കുരുമുളക് പൊടിയും ചേര്‍ക്കുക .അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങി വെക്കുക

തന്തൂരി ചിക്കന്‍




 ചിക്കന്‍ ലെഗ്‌സ് -4
തൈര്-100 ഗ്രാം 
ഇഞ്ചി പേസ്റ്റ്- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍ 
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു മായത്തിനു വേണ്ടി 



തൈര്, ഇഞ്ചി പേസ്റ്റും, വെളുത്തുള്ളി പേസ്റ്റും, മുളകുപൊടി ,ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാലപൊടി എന്നിവ കൂടിയോജിപികുക അതിനോട് ഒപ്പം ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം ഇപോള്‍ ഏതു ഒരു മസാല പസ്റ്റ്‌ ആയി കിട്ടും ഇതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ വരയുക ഈ വരഞ്ഞ ചിക്കന്‍ കഷ്ണങ്ങള്‍ ലില് മസാല പേസ്ട് തേച്ചു പിടിപ്പിച്ച് വയ്ക്കണം. ഒരുമാണികൂര് എങ്കിലും വേകണം മസാല നല്ലോണം പീടികാന്‍ വെ ടിയാണ് ടേസ്ട് കൂടും , തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം. ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം. തന്തൂരി ചിക്കന്‍ റെഡി