Sunday, November 9, 2014

ചിക്കന്‍ മസാല കറി ( സവാള – തക്കാളി അരച്ച് ചേര്ത്തത് )

സാധാരണ ചിക്കന്‍ കറിയില്‍ നിന്നും കുറച്ചു വ്യത്യസ്തമാണ് ,ഇതിനു സവാളയും തക്കാളിയും അരച്ച് ചേര്‍ക്കുന്നത് കൊണ്ട് ഗ്രേവി അല്പം കുറുകിയിരിക്കും.സാധാരണ ചിക്കന്‍ കറിയില്‍ നിന്നും നിറത്തിലും അല്പം വ്യത്യാസം ഉണ്ട്. ചിലര്‍ സവാള വഴട്ടാതെ പച്ചയ്ക്ക് അരച്ച് ചേര്‍ക്കും .പക്ഷെ ഇതില്‍ വഴറ്റി തന്നെയാണ് ചേര്‍ത്തിരിക്കുന്നത്.അതാണ്‌ കൂടുതല്‍ രുചികരം.

ആവശ്യമായവ:

ചിക്കന്‍ - 1 കിലോ 
സവാള - 2
ഇഞ്ചി - ഒരു ചെറിയ കഷണം 
വെളുത്തുള്ളി – 6 അല്ലി 
തക്കാളി - 1 1/2 ഇടത്തരം 
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ 
കുരുമുളക് പൊടി - 1 ടീസ്പൂണ്‍ 
മല്ലിപൊടി - 1 ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്പൊടി – ½ ടീസ്പൂണ്‍ 
ഗരം മസാല - 2 ടീസ്പൂണ്‍ 
മല്ലിയില നുറുക്കിയത് (അലങ്കരിക്കാന്‍ , വേണമെങ്കില്‍ മാത്രം)
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
കറിവേപ്പില 

തയ്യാറാക്കുന്ന വിധം :

ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി മാറ്റി വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.നന്നായി വഴന്നു കഴിഞ്ഞാല്‍ തീയ് അണയ്ക്കുക, വഴറ്റിയ സവാള എണ്ണയില്‍ നിന്നും മാറ്റി ഒരു പേപ്പര്‍ ടവല്‍ ഉണ്ടെങ്കില്‍ അതില്‍ വയ്ക്കുക.
അല്പം കഴിഞ്ഞു ഈ സവാള ഒരു മിക്സെറില്‍ അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ഇനി തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും മിക്സെറില്‍ അരച്ചെടുത്ത് വയ്ക്കുക 
പാന്‍ വീണ്ടും ചൂടാക്കുക,എണ്ണ ചൂടാകുമ്പോള്‍ സവാള പേസ്റ്റ് ചേര്ത്തു് 2 മിനിറ്റ് വഴറ്റുക. ഇതിലോട്ടു തക്കാളി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്ക്കു ക ,മസാലകളും ചേര്ത്തു എണ്ണ തെളിയുന്നത് വരെ വീണ്ടും വഴറ്റുക..ഇതിലേക്ക് ചിക്കന്‍ ചേര്ക്കു ക.ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ണ്ടു കപ്പ്‌ ചൂട് വെള്ളം ഒഴിച്ച് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു കറിവേപ്പിലയും കടുകും താളിച്ച്‌ ചേര്‍ക്കുക.മല്ലിയില വിതറി അലങ്കരിക്കാം. ചപ്പാത്തി,റൊട്ടി ,അപ്പം എന്നിവയുടെ കൂടെ കഴിക്കാം.

No comments:

Post a Comment