റെസിപി ചുവടെ
ചിക്കൻ - 500 ഗ്രാം
ചെറിയ ഉള്ളി - 500 ഗ്രാം
വറ്റൽ മുളക് - 15 എണ്ണം നുറുക്കിയത്
മഞ്ഞൾ - 1 നുള്ള്
ഉപ്പു - ആവശ്യത്തിനു
എണ്ണ - 3 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു കുഴിഞ്ഞ പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായാൽ വറ്റൽ മുളക് ഇട്ടു മൂപ്പിക്കുക. ഇനി അതിലേക്കു കീറിയ ചെറിയ ഉള്ളിയും ഉപ്പും ഇട്ടു ഉള്ളി ബ്രൌണ്‍ നിറം ആവുന്ന വരെ മൂപ്പിക്കുക. ഇതിലേക്ക് ഇനി മഞ്ഞൾ ചേര്ക്കാം. പിന്നീട് നുറുക്കി കഴുകി വാരി വെച്ചിരിക്കുന്ന കോഴി ഇട്ടു വഴറ്റി ചെറുതീയിൽ മൂടി വെച്ച് ചാറ് വറ്റുവോളം പറ്റിക്കുക.
നോട്സ്
ഇത് ചിന്താമണി ചിക്കൻ ഉണ്ടാക്കുന്ന ഏറ്റവും തനതു രീതി ആണ്.
മഞ്ഞൾ പോലും ഉപയോഗിക്കാതെ ആണ് ഇത് ഉണ്ടാക്കാറ്
ചിലര് ഒരു രുചിഭേദത്തിനു അല്പം പെരുംജീരകം പൊടിച്ചു ചേർക്കാറുണ്ട് - ശരിയായ റെസിപിയിൽ ചേർക്കാറില്ല.
ഇതേ വിധിയിൽ മട്ടനും ചെയ്യാവുന്നതാണ്
ചൂട് ചോറിന്റെ കൂടെ ഒരു സ്പൂണ്‍ നെയ്യ് ചേർത്ത് ചിന്താമണി കഴിക്കണം.
No comments:
Post a Comment