Sunday, November 9, 2014

ചിന്താമണി ചിക്കൻ






റെസിപി ചുവടെ 

ചിക്കൻ - 500 ഗ്രാം 
ചെറിയ ഉള്ളി - 500 ഗ്രാം 
വറ്റൽ മുളക് - 15 എണ്ണം നുറുക്കിയത് 
മഞ്ഞൾ - 1 നുള്ള് 
ഉപ്പു - ആവശ്യത്തിനു 
എണ്ണ - 3 ടേബിൾ സ്പൂണ്‍ 

തയ്യാറാക്കുന്ന രീതി
ഒരു കുഴിഞ്ഞ പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായാൽ വറ്റൽ മുളക് ഇട്ടു മൂപ്പിക്കുക. ഇനി അതിലേക്കു കീറിയ ചെറിയ ഉള്ളിയും ഉപ്പും ഇട്ടു ഉള്ളി ബ്രൌണ്‍ നിറം ആവുന്ന വരെ മൂപ്പിക്കുക. ഇതിലേക്ക് ഇനി മഞ്ഞൾ ചേര്ക്കാം. പിന്നീട് നുറുക്കി കഴുകി വാരി വെച്ചിരിക്കുന്ന കോഴി ഇട്ടു വഴറ്റി ചെറുതീയിൽ മൂടി വെച്ച് ചാറ് വറ്റുവോളം പറ്റിക്കുക. 

നോട്സ് 
ഇത് ചിന്താമണി ചിക്കൻ ഉണ്ടാക്കുന്ന ഏറ്റവും തനതു രീതി ആണ്. 
മഞ്ഞൾ പോലും ഉപയോഗിക്കാതെ ആണ് ഇത് ഉണ്ടാക്കാറ്
ചിലര് ഒരു രുചിഭേദത്തിനു അല്പം പെരുംജീരകം പൊടിച്ചു ചേർക്കാറുണ്ട് - ശരിയായ റെസിപിയിൽ ചേർക്കാറില്ല.
ഇതേ വിധിയിൽ മട്ടനും ചെയ്യാവുന്നതാണ് 
ചൂട് ചോറിന്റെ കൂടെ ഒരു സ്പൂണ്‍ നെയ്യ് ചേർത്ത് ചിന്താമണി കഴിക്കണം.

ചിക്കൻ മസാല

ആവശ്യമായ സാധങ്ങള്‍....

1. ചിക്കന്‍ (എല്ലില്ലാത്തത്) : 500 ഗ്രാം
ചിക്കനില്‍ പുരട്ടാന്‍
2. ഇഞ്ചി അരച്ചത്‌ : അര സ്പൂണ്‍
3. വെളുത്തുള്ളി അരച്ചത്‌ : അര സ്പൂണ്‍
4. കാശ്മീരി മുളക് പൊടി : രണ്ടു സ്പൂണ്‍
5. മഞ്ഞള്‍ പൊടി : അര സ്പൂണ്‍
6. വിനാഗിരി : അര സ്പൂണ്‍
7. ഉപ്പു : പാകത്തിന്
മസാലക്കു വേണ്ട സാധങ്ങള്‍
8. സവാള നീളത്തില്‍ അരിഞ്ഞത്: മൂന്ന്‍ എണ്ണം
9. തക്കാളി നാലായി മുറിച്ചത് : മൂന്നു ചെറുത്‌
10. വെളുത്തുള്ളി ഇഞ്ചി അരപ്പ് : ഒരു സ്പൂണ്‍
11. പച്ച മുളക് : 4 എണ്ണം
12. കുരുമുളക് പൊടി : അര സ്പൂണ്‍
13. മല്ലിപൊടി : അര സ്പൂണ്‍
14. ഗരം മസാല : അര സ്പൂണ്‍
15. ചെറുനാരങ്ങ നീര് : ഒരു സ്പൂണ്‍
16. പെരുംജീരകം : കാല്‍ സ്പൂണ്‍
17. ഉപ്പു : പാകത്തിന്
18. കറിവേപ്പില : മൂന്നു തണ്ട്
19. എണ്ണ : വറുക്കാന്‍ ആവശ്യത്തിനു
അലങ്കരിക്കാന്‍
20. സവാള
21. തക്കാളി
22. കറിവേപ്പില
23. നാരങ്ങ

പാചകം ചെയ്യുന്ന വിധം.

ചിക്കന്‍ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. വെള്ളം ഉലര്‍ത്തി 2 മുതല്‍ 7 വരെ ഉള്ള ചേരുവകള്‍ ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ വെക്കുക.
ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ അധികം മൂക്കാതെ വറുത്തെടുക്കുക. ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് എണ്ണ തീരെ ഇല്ലാതെ പകര്‍ന്നു വെക്കുക.
ചിക്കന്‍ വരുത്ത അതെ പാനില്‍ ബാക്കി എണ്ണ ചൂടാക്കി കറിവേപ്പില ഇട്ടു മൂപ്പിക്കുക. സവാള ഇട്ടു ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ഇഞ്ചി-വെളുത്തിള്ളി പേസ്റ്റു ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക. മല്ലിപ്പൊടി, കുരുമുളക് പൊടി ഗരംമസാല ഇവ ചേര്‍ത്ത് തീ കുറച്ചു മൂപ്പിക്കുക. തക്കാളി പച്ചമുളക് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. വിനാഗിരി ചേര്‍ത്ത് വരുത്തു വെച്ചിരിക്കുന്ന ചിക്കന്‍ ഇട്ടു നന്നായി യോജിപ്പിക്കുക. കുറഞ്ഞ തീയില്‍ അഞ്ചു മിനിട്ട് വേവിക്കുക...മസാല വറ്റി ചിക്കനില്‍ പിടിച്ചാല്‍ ഒരു പാത്രത്തിലേക്ക് പകര്‍ന്നു ഉള്ളി, തക്കാളി, ചെറുനാരങ്ങ, കറിവേപ്പില എന്നിവകൊണ്ട് അലങ്കരിക്കുക. സ്വാദിഷ്ട്ടമായ ചിക്കന്‍ മസാല റെഡി.

ചിക്കൻ ഫ്രൈ

1.ചിക്കൻ - 500 ഗ്രാം
മുളകുപൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍
ജിഞ്ചർ ഗാർലിക് പേസ്റ്റ് - 2 ടി സ്പൂണ്‍
വിന്നാഗിരി - 1 ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
2. പച്ചമുളക് മുറിച്ചത് - 6 എണ്ണം
കറിവേപ്പില - 2 തണ്ട്
3. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിനു
4. തേങ്ങ തിരുമ്മിയത്‌ - 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന രീതി 

1)മത് പറഞ്ഞ ചേരുവകള ചേർത്ത് ചിക്കൻ അര മണിക്കൂർ പുരട്ടി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുക്കുക. മൂത്ത് വരുമ്പോൾ പച്ചമുളക് മുറിച്ചതും കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിച്ചു കോരുക.
തിരുമ്മിയ തേങ്ങ ചിക്കൻ പുരട്ടി വെച്ചിരുന്ന പാത്രത്തിൽ ഇട്ടു ഇളക്കി എണ്ണയിൽ വറുത്ത് കോരി ചിക്കന് മേലെ തൂവി ചൂടോടെ ഉപയോഗിക്കുക.

ചിക്കൻ പഫ്സ്


വേണ്ട സാധനങ്ങൾ:~

1. പഫ്സ് പേസ്റ്റ്രി ഷീറ്റ് (Puff pastry sheets) - 2, ഒരു മുട്ടയുടെ വെള്ള. 
2. കോഴി കഷ്ണങ്ങൾ എല്ലില്ലാത്തത് - കപ്പു
3. കോഴി വേവിച്ചെടുക്കാൻ : മഞ്ഞൾ പൊടി - 1 നുള്ള്, മുളക് പൊടി 1/2 tsp, കുരുമുളക് പൊടി - 1/4 tsp, ഉപ്പു
4. പഫ്സിനുള്ളിലെ മസാല തയ്യാറാക്കാൻ: ഉള്ളി 1, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി -1, മല്ലിപ്പൊടി 1 tsp, മുളക് പൊടി 1/2 tsp, പെരുംജീരകം പൊടിച്ചത് 1/2 tsp, കുരുമുളകുപൊടി 1/4 tsp, ഗരം മസാല - 1/4 tsp, കറിവേപ്പില

പഫ്സ് തയ്യാറാക്കുന്ന രീതി:~ 
----------------------------------
1. ആദ്യം തന്നെ പേസ്റ്റ്രി ഷീറ്റുകൾ ഫ്രീസറിൽ നിന്നും മാറ്റി തണുപ്പ് മാറാൻ ഫ്രിഡ്ജിനു പുറത്തു വെയ്ക്കുക. 
2. കോഴി കഷ്ണങ്ങൾ, എല്ലില്ലാത്തത്, ഉപ്പു മഞ്ഞൾ മുളക് കുരുമുളക് പൊടികളും കുറച്ചു വെള്ളവും ചേർത്തു വേവിക്കുക. 
ഈ കഷ്ണങ്ങൾ ആറിയ ശേഷം മിക്സിയിൽ ഒന്ന് ചെറുതായി കറക്കി മിൻസ് പരുവമാക്കുക. 
(നമ്മൾ വറുത്തോ കറിയിലോ വേവിച്ച കഷ്ണങ്ങൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ എല്ല് കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി പിച്ചി എടുക്കുക). 
3. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വഴറ്റി ശേഷം മസാലയും തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് കോഴി നുറുക്കിയത് / മിക്സിയിൽ അടിച്ചത് ചേർത്തിളക്കുക. 
4. ഇതിലേക്ക് കറിവേപ്പില ചേർത്ത് ഈ കൂട്ട് ഒരു വിധം വരണ്ടു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക. ഒരു പാട് ഉണങ്ങി പോകാതെ ശ്രദ്ദിക്കുക. 
** പഫ്സ് ബേക്ക് ചെയ്യുന്ന ഓവൻ കുറച്ചു സമയം മുൻപ് തന്നെ ഓണ്‍ ചെയ്തു വെയ്ക്കേണ്ടതാണ്. 
5. പേസ്റ്റ്രി ഷീട്ടുകൾ നിങ്ങൾക്കിഷ്ടമുള്ള ആകൃതിയിൽ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഞാൻ ഒരു ഷീറ്റ് 5 കഷ്ണങ്ങളാക്കി ഈ ചിത്രത്തിൽ കാണുന്ന ആകൃതിയിൽ ആണ് ചെയ്തത്. ചതുരത്തിലോ ത്രികോണാകൃതിയിലോ മുറിച്ചെടുക്കാം. 
6. ഈ പേസ്റ്റ്രി കഷ്ണങ്ങളിൽ ചിക്കൻ മസാലകൂട്ടു നിറച്ചു ഷീറ്റിന്റെ അരികുകൾ ലേശം വെള്ളം തൊട്ടു ഒട്ടിക്കുക. 
7. ഇതിനു മുകളിൽ മുട്ടയുടെ വെള്ള പതപ്പിച്ചത് ഒരു ചെറിയ ബ്രഷ് കൊണ്ട് തടവി, ഒരു ട്രേയിൽ നിരത്തി ഓവനിൽ വെയ്ക്കുക. ഓവനിലെ ടെമ്പരേച്ചർ 180 -200 deg celsius, ഒരു 15-20 മിനിട്ടുകൾ കൊണ്ട് പഫ്സ് റെഡി ആകും. 
ഒരു നേരിയ ബ്രവ്ണ്‍ നിറം ആകുന്നതാണ് പാകം. ഈ അളവിൽ നിന്നും 10 പഫ്സ് കിട്ടും

ചിക്കൻ തവ






ചികൻ ഡ്രമ്സ്ടിക് - ഹാഫ് ട്രേ (ഇല്ലെങ്കിൽ 500 ഗ്രാം നുറുക്കിയ ചിക്കൻ)
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
ഗരം മസാല പൊടി - 1/2 ടി സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
ജിൻജെർ ഗാർലിക് പേസ്റ്റ് - 2 ടി സ്പൂണ്‍
ചിക്കെനിൽ ഇതെല്ലം പുരട്ടി ഒരു ചീനച്ചട്ടിയിൽ ചെറു തീയിൽ അടുപ്പത് വച്ച് വേവിക്കുക. വെള്ളം ഒഴിക്കേണ്ട. ഇറച്ചിയുടെ വെള്ളം വറ്റുന്ന വരെ വേവിക്കുക.

ആ സമയം കൊണ്ട് താഴെ പറഞ്ഞവ തയ്യാറാക്കുക.
സവാള - 1 വലുത് അല്ലെങ്കിൽ രണ്ടു മീഡിയം അരിഞ്ഞത്
പെരുംജീരകം - 1 ടേബിൾ സ്പൂണ്‍
കറിവേപ്പില - 1 തണ്ട്
മല്ലിപൊടി - 2 ടി സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
തക്കാളി - 1 മീഡിയം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് - എരിവില്ലാത്ത വലിയ പൊന്തൻ മുളക് 4 എണ്ണം നുറുക്കി എടുക്കുക.
മല്ലിയില - 2 ടേബിൾ സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിനു (എങ്ങിനെയുണ്ട് എന്റെ പുത്തി???)
കടുക് - 1/2 ടി സ്പൂണ്‍
ഗരം മസാല പൊടി - 1/4 ടി സ്പൂണ്‍

ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു പെരുംജീരകം ഇട്ടു മൂപ്പിക്കുക. ഇനി സവാളയും ഉപ്പും ചേർത്ത് നല്ല തീയിൽ വഴറ്റുക.
ഇതിലേക്ക് കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക.മറ്റു പൊടികൾ കൂടി (ഗരം മസാല ഒഴികെ) കരിയാതെ മൂപ്പിക്കുക. ഇതിലേക്ക് അറിഞ്ഞു വെച്ച തക്കാളി ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഇപ്പോഴേക്കും ഇറച്ചിയിലെ വെള്ളം വറ്റി വെന്തു കഴിഞ്ഞിരിക്കും.
മസാല കൂട്ടിലേക്ക് ഇറച്ചി ചേർത്ത് അല്പം വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. (ഇറച്ചി വേവിച്ച പാത്രത്തിൽ ചാര് ഉണ്ടെങ്കിൽ ഇങ്ങോട്ട് തട്ടിക്കൊ.. അല്പം വെള്ളം ആ പാത്രത്തിൽ ഒഴിച്ച് ഒന്ന് ചൂടാക്കി ഒഴിക്കുന്നതും നല്ലതാ - എന്റെ ഒരു പുത്തിയെ)

വെള്ളം വറ്റി എണ്ണ തെളിഞ്ഞാൽ പച്ച മുളക്, മല്ലിയില എന്നിവ ചേർത്ത് ഇളക്കുക.

അവസാനം ഗരം മസാല ചേർത്ത് ഇളക്കി ബവുളിലേക്ക് മാറ്റുക.

20 മിനിറ്റ് കൊണ്ട് ഒരു കറി - പരീക്ഷിച്ചു നോക്കൂ

ചിക്കെൻ ഫ്രൈ (ഷെഫ് നൗഷാദ് സ്പെഷ്യൽ )


ആവശ്യമുള്ള സാധനങ്ങൾ 

1. കൊഴികഷണങ്ങൾ 1 കിലോ 
2. തൈര് 1 കപ്പ് 
കാശ്മീരി മുളക് പൊടി 1 ടേബിൾ സ്പൂണ് 
ജീരകപൊടി 1 ടീസ്പൂണ് 
ഗരംമസാല പൊടി 1 1/ 2 ടീസ്പൂണ് 
കസൂരി മേത്തി 1 നുള്ള് 
അയമോദകം 1 ടീസ്പൂണ് 
ബ്ലാക്ക് സാൾട്ട് ആവശ്യത്തിനു (കടയിൽ വാങ്ങാൻ കിട്ടും) 
ചാട്ട് മസാല 1 ടേബിൾ സ്പൂണ് 
കടുക് എണ്ണ 2 ടേബിൾ സ്പൂണ് 
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 1 ടേബിൾ സ്പൂണ് വീതം 
3. പുതിന അരച്ചത് 1 ടീസ്പൂണ് 
4. എണ്ണ വറുക്കാൻ 


ഉണ്ടാക്കുന്ന വിധം: 

2 മത്തെ ചേരുവ യോഗിപ്പിച്ചു കുഴമ്പ് പരുവത്തിൽ ആക്കി അതിൽ കൊഴികഷണങ്ങൾ ഇട്ട് 1 മണിക്കൂർ എങ്കിലും വക്കുക. എണ്ണ ചൂടാക്കി വറുത്തു കോരുക. പുതിന ചട്ണി കൂട്ടി വിളമ്പുക.

ചിക്കന്‍ വരട്ടിയത്

ചിക്കന്‍ വരട്ടിയത്


ആവശ്യമായവ:

• ചിക്കന്‍ - ഒരു കിലോ
• സവാള – ഒന്നര
• മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
• മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
• മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
• കുരുമുളകു പൊടി - 1/2 ടേബിള്‍ സ്പൂണ്‍
• ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
• പെരുംജീരകം - 1/2 ടേബിള്‍ സ്പൂണ്‍
• കറിവേപ്പില - രണ്ട് തണ്ട്
• പച്ചമുളക് – 2
• തക്കാളി - 1 വലുത്
• ഇഞ്ചി - ഒരു ചെറിയ കഷ്ണം
• വെളുത്തുള്ളി - 7 അല്ലി
• കടുക് മല്ലി ഇല – ആവശ്യത്തിന്
• വെളിച്ചെണ്ണ, ഉപ്പ്– പാകത്തിന്

പാചകം ചെയ്യുന്ന വിധം

1. ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി കുറച്ചു മഞ്ഞള്‍പൊടിയും ഉപ്പും കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കുറച്ചു മുളക് പൊടിയും ചേര്‍ത്തു അര മണിക്കൂര്‍ വെയ്ക്കുക.
2. ഇനി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ അധികം മൊരിയാതെ വറത്തെടുക്കുക.നന്നായി ഫ്രൈ ആകരുത്.
3. ഒരു പാനില്‍ ചിക്കന്‍ വറത്ത വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും താളിച്ചു ബാക്കിയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ഉള്ളിയും പച്ചമുളകും അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.
4. നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്തു മൂപ്പിചെടുക്കുക.തക്കാളി അരിഞ്ഞത് വഴറ്റുക.ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
5. തക്കാളി നന്നായി വഴന്നു എണ്ണ തെളിഞ്ഞാല്‍ ഗരം മസാലയും പെരുംജീരകവും ചേര്‍ത്തു മൂപ്പിയ്ക്കുക.ഇതിലേക്ക് ചിക്കനും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പത്തു മിനിറ്റ് അടച്ചു വെയ്ക്കുക..അതിനു ശേഷം ഒന്ന് കൂടി ഇളക്കി ചേര്‍ത്തു തീയണയ്ക്കുക .ചിക്കന്‍ വരട്ടിയത് തയ്യാര്‍..............
6. മല്ലിയില വിതറിയോ കറിവേപ്പില വറത്തിട്ടോ അലങ്കരിയ്ക്കാം.

വാല്‍ക്കഷണം : മുളക് പൊടി ചേര്‍ക്കാതെ കുരുമുളക് മാത്രം ചേര്‍ത്താലും നല്ലതാണ്. കുരുമുളകിന്റെ അളവു കൂട്ടണം എന്ന് മാത്രം,അവരവരുടെ ഇഷ്ടം അനുസരിച്ചു എരിവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ചിക്കന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കുന്നത് കൊണ്ട് മസാല തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിയ്ക്കുക. ചിക്കന്‍ വറത്ത എണ്ണയില്‍ തന്നെ മസാലക്കൂട്ട് വഴട്ടുന്നതാണ് നല്ലത്.